ചന്ദ്രബോസിന്റെ ഭാര്യ ഇന്നു മുഖ്യമന്ത്രിക്കു പരാതിനൽകും
Sunday, October 23, 2016 12:52 PM IST
തൃശൂർ: നിസാമിനു ജയിലിൽ ഫോൺ വിളിക്കുന്നതുൾപ്പെടെ സൗകര്യങ്ങൾ ലഭിച്ച സംഭവത്തിൽ അന്വേഷണവും നടപടിയുമാവശ്യപ്പെട്ടു ചന്ദ്രബോസിന്റെ ഭാര്യ ജമന്തി ഇന്നു മുഖ്യമന്ത്രിക്കു പരാതി നൽകും. പരോളിനും ജാമ്യത്തിനുമായി നിസാം ഹൈക്കോടതിയെ സമീപിക്കാനിരിക്കെ, വിചാരണ ക്കോടതിയിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.സി.പി. ഉദയഭാനുവിനെ തന്നെ ഹൈക്കോടതിയിലും കേസിനായി നിയോഗിക്കണമെന്നും ജമന്തി മുഖ്യമന്ത്രിക്കു നൽകുന്ന പരാതിക്കൊപ്പമുള്ള നിവേദനത്തിൽ ആവശ്യപ്പെടും.


നിസാമിനു ജയിലിൽ സുഖസൗകര്യങ്ങൾ ലഭിക്കുന്നുവെന്നു വിവരം ലഭിച്ചതിനെ തുടർന്നു നാളുകൾക്കുമുമ്പു ജമന്തി തൃശൂർ റൂറൽ എസ്പി ആർ. നിശാന്തിനിയെ ഫോണിൽ പരാതി അറിയിച്ചിരുന്നു. രേഖാമൂലം പരാതി നൽകാനിരിക്കെയാണു ഫോണിലൂടെ വധഭീഷണി നടത്തിയെന്നാരോപിച്ചു സഹോദരങ്ങൾതന്നെ നിസാമിനെതിരേ രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണു സംഭവത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടു ജമന്തി മുഖ്യമന്ത്രിക്കു പരാതി നൽകുന്നത്.പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.