പുന്നപ്രയിൽ ഗൃഹനാഥൻ ട്രെയിൻതട്ടി മരിച്ചനിലയിൽ
Monday, October 24, 2016 12:28 PM IST
അമ്പലപ്പുഴ: ഗൃഹനാഥനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്കുപഞ്ചായത്ത് കണ്ണങ്കാട്ട് വീട്ടിൽ ചെല്ലപ്പനാണ്(70) മരിച്ചത്. തീരദേശ റെയിൽപാതയിൽ പുന്നപ്ര വിയാനി റെയിൽവെ ക്രോസിനു വടക്കുഭാഗത്തായി ഇന്നലെ രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി മുതൽ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പുന്നപ്ര പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കാരിച്ചു. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: മധു, സന്തോഷ്. മരുമക്കൾ: ശ്രീജ, ശ്രീജ സന്തോഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.