ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച സോബിയുടെ സംസ്കാരം ഇന്ന്
ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച സോബിയുടെ സംസ്കാരം ഇന്ന്
Monday, October 24, 2016 12:28 PM IST
പത്തനംതിട്ട: ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച പത്തനംതിട്ട അഴൂർ ഇരട്ടപ്പുളിക്കൽ ജോസുകുട്ടി – പൊന്നമ്മ ദമ്പതികളുടെ മകൻ സോബി ജോസിന്റെ (38) സംസ്കാരം ഇന്നു നടക്കും.

രാവിലെ ഒമ്പതിന് തോട്ടുപ്പുറം കത്തോലിക്കാ പള്ളിക്കു സമീപം ചിറക്കാലപ്പടി ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 10.45ന് ഓമല്ലൂർ ചീക്കനാൽ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.


കഴിഞ്ഞ ഒന്നിന് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച സോബിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കുശേഷമാണ് തിരിച്ചറിഞ്ഞത്. ഖത്തറിൽ സ്വന്തമായി മെയിന്റനൻസ്, നിർമാണ കമ്പനി നടത്തിവരികയായിരുന്നു സോബി. ഭാര്യ സുമി ഖത്തറിൽ നഴ്സായിരുന്നു. മക്കൾ: സിറിൾ, സാവിയോ, ചാൾസ്. സഹോദരങ്ങൾ: ഫാ. ബോബി ഇരട്ടപ്പുളിക്കൽ, റ്റിന്റു ജോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.