ഒഎൻവി ഫൗണ്ടേഷൻ യുവകവി പുരസ്കാരത്തിന് സൃഷ്‌ടികൾ ക്ഷണിച്ചു
Monday, October 24, 2016 12:28 PM IST
തിരുവനന്തപുരം: ഒഎൻവി ഫൗണ്ടേഷൻ മലയാള യുവകവി പുരസ്കാരത്തിനു സൃഷ്‌ടികൾ ക്ഷണിച്ചു. അൻപതിനായിരം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം.
25 വയസ് വരെ പ്രായമുള്ളവരുടെ മൗലിക രചനകളാണ് പരിഗണിക്കുക. സൃഷ്‌ടികൾ നവംബർ 15 ന് മുൻപ് onvfou ndationawar [email protected] എന്ന മെയിലിൽ ലഭിക്കണം.

ഒഎൻവി കുറുപ്പിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് രാജ്യാന്തരതലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച കവിക്കുള്ള ഒഎൻവി അന്തർദേശീയ പുരസ്കാരദാന ചടങ്ങിലാണ് യുവകവി പുരസ്കാരവും സമ്മാനിക്കുക. അടുത്ത ഫെബ്രുവരി 17 ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിലാണ് പുരസ്കാരദാന സമ്മേളനം. യുഎഇയിലെ ഹൈസ്കൂൾ തലം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി ഒഎൻവി കവിതകളുടെ ആലാപന മത്സരവും നടക്കും.


ജ്‌ഞാനപീഠ ജേതാവ് കവി ഒഎൻവി കുറുപ്പിന്റെ സാഹിത്യ സാംസ്കാരിക സംഭാവനകൾ അന്തർദേശീയ തലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒഎൻവി ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.