യൂത്ത് ഡിഫൻസ് ഫോഴ്സ്: അഭിമുഖം ഇന്ന്
Monday, October 24, 2016 12:28 PM IST
കൊച്ചി: ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരേയും സൈബർ കുറ്റകൃത്യങ്ങൾക്കെതിരേയും ബോധവത്കരണം നടത്താനായി സംസ്‌ഥാന യുവജന കമ്മീഷൻ സംസ്‌ഥാനതലത്തിൽ സന്നദ്ധ പ്രവർത്തകരെ (യൂത്ത് ഡിഫൻസ് ഫോഴ്സ്) തെരഞ്ഞെടുക്കാൻ അഭിമുഖം നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്കു വികാസ് ഭവനിലെ കമ്മീഷൻ ഓഫീസിൽ ഇന്നു രാവിലെ 11നാണ് അഭിമുഖം. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ ഉദ്യോഗാർഥികൾക്കു നാളെ രാവിലെ 11ന് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർക്കു 28ന് രാവിലെ 11ന് കോഴിക്കോട് സിവിൽ സ്റ്റേഷൻ താലൂക്ക് കോൺഫറൻസ് ഹാളിലുമാണ് അഭിമുഖം.


കോളജ്തല ബോധവത്കരണ പ്രവർത്തനത്തിനു ഡിഗ്രിയും പട്ടികജാതി, പട്ടികവർഗ പിന്നാക്ക മേഖലകളിലെ പ്രവർത്തനങ്ങൾക്കു പ്ലസ്ടുവുമാണു യോഗ്യത. കഴിഞ്ഞ വർഷങ്ങളിൽ വോളണ്ടിയറായി മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്കു മുൻഗണന. 18നും 40നും മധ്യേ പ്രായമുള്ള യുവതീയുവാക്കൾ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം അഭിമുഖത്തിനു ഹാജരാകണം.

തെരഞ്ഞെടുക്കപ്പെട്ടാൽ 5,000 രൂപയും ഓരോ പരിപാടിയും സംഘടിപ്പിക്കാൻ കോളജ് തലത്തിനു 1,500 രൂപയും പട്ടികജാതി, പട്ടികവർഗ പിന്നോക്ക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് 2,500 രൂപയും നൽകും. നിയമന കാലാവധി 2017 മാർച്ച് 31 വരെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.