മാസ്റ്റർ ഷെഫ് മത്സരം: അവാർഡുകൾ സമ്മാനിച്ചു
Monday, October 24, 2016 12:28 PM IST
പാലാ: ഇന്റർനാഷണൽ ഷെഫ്ഡേയോടനുബന്ധിച്ചു ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജിയിൽ ക്ലബ് ഓഫ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി പ്രഫഷണൽസ് സംഘടിപ്പിച്ച മൂന്നാമത് ഓൾ കേരള ഇന്റർ കൊളീജിയറ്റ് മാസ്റ്റർ ഷെഫ് മത്സരത്തിൽ വയനാട്ടിലെ ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ ജിബിൻ ജോർജ് ഒന്നാം സ്‌ഥാനവും, പത്മശ്രീ തങ്കം കെ. ഫിലിപ്പ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കു ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ അശ്വിൻ മർക്കോസ് ജേക്കബ് രണ്ടാം സ്‌ഥാനവും, തിരുവനന്തപുരം രാജധാനി ഇൻസ്റ്റിറ്റ്യൂട്ടിലെ ജന്നിഫർ വർഗീസ് മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.


പൊതു സമ്മേളനത്തിൽ റഷീദ് അബ്ദുൾ ഖാദറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും, ഫിലെമെൻ സി. വർഗീസിന് എമേർജിംഗ് ഷെഫ് 2016 അവാർഡും, ഹണി വി. ജോസഫിന് ചാമ്പ്യൻ ഓഫ് ക്വാളിറ്റി 2016 അവാർഡും സമ്മാനിച്ചു. പരിപാടികൾക്ക് മനു കണ്ടത്തിൽ, ഫാ. ജേക്കബ് പുതിയാപറമ്പിൽ, മാത്യു കുര്യൻ, വിനു പാലയ്ക്കൽ, സജിൻ അഗസ്റ്റിൻ, ഷൈല മാത്യു, ജോർജ് ജേക്കബ്, ഷെനു മാത്യു, സുനോജ് കുര്യൻ, പി.സി. ജോർജുകുട്ടി, ഷാൻസ് മാത്യു, മെർലിൻ മാത്യു, ജോസഫ് സെബാസ്റ്റ്യൻ, ഷിന്റോ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.