തോമസ് നെടുങ്കുന്നത്തിന് അവാർഡ്
തോമസ് നെടുങ്കുന്നത്തിന് അവാർഡ്
Monday, October 24, 2016 12:28 PM IST
പാലാ: സി.ജെ. മാടപ്പാട്ട് മെമ്മോറിയൽ ബൈബിൾ സാഹിത്യ അവാർഡിന് തോമസ് നെടുങ്കുന്നം അർഹനായി. കാരുണ്യവർഷത്തോടനുബന്ധിച്ച് ദൈവത്തിന്റെ അനന്തമായ കരുണയെ ആസ്പദമാക്കി എഴുതപ്പെട്ട ‘പ്രാവുകൾ കുറുകുന്നു’ എന്ന നോവലിനാണ് അവാർഡ്. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. രഞ്ജു മരിയ തോമസ് പുല്ലാട്ട് പൂഞ്ഞാർ പ്രോത്സാഹനസമ്മാനം നേടി. 31 നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡുകൾ വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.