തെരുവുനായ്ക്കൾ മൂലം 752 അപകടങ്ങൾ: മന്ത്രി കെ.ടി. ജലീൽ
തെരുവുനായ്ക്കൾ മൂലം 752 അപകടങ്ങൾ: മന്ത്രി കെ.ടി. ജലീൽ
Monday, October 24, 2016 12:38 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തു തെരുവുനായ്ക്കളുടെ ശല്യംമൂലം 752 അപകടങ്ങൾ ഉണ്ടായതായി മന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചു. നായ്ക്കൾ റോഡിനു കുറുകെച്ചാടുന്നതാണു അപകടങ്ങൾക്കു കാരണം. 234 സൈക്കിൾ യാത്രക്കാർക്കും 317 ബൈക്ക് യാത്രക്കാർക്കും അപകടം സംഭവിച്ചിട്ടുണ്ട്്. ആളപായത്തെക്കുറിച്ചു സർക്കാരിന് അറിവില്ല. തെരുവുനായ്ക്കളുടെ കടിയേറ്റ് 2016– ൽ ഒൻപതു പേർ മരിച്ചെന്നും അദ്ദേഹം പറഞ്ഞു. ആബിദ് ഹുസൈൻ തങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി ജലീൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.