ശ്രീലങ്കൻ സേനയുടെ രണ്ടു കപ്പൽ കൊച്ചിയിൽ
Monday, October 24, 2016 12:49 PM IST
കൊച്ചി: നാലു ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ നാവിക സേനയുടെ തീരനിരീക്ഷണ കപ്പലായ സരയു, മിസൈൽ വേഗ കപ്പലായ സുരനിമില എന്നിവ കൊച്ചിയിലെത്തി.

സരയുവിന്റെ ക്യാപ്റ്റൻ പ്രസന്ന അമർദാസ, സുരനിമിലയുടെ ക്യാപ്റ്റനായ പി.വിതന എന്നിവർ ദക്ഷിണ മേഖലാ നാവികസേന ചീഫ് ഓഫ് സ്റ്റാഫ് ആർ.ജെ നഡ്കർണിയുമായി കൂടികാഴ്ച നടത്തും. നാലു ദിവസത്തെ സന്ദർശനത്തിനുശേഷം 27ന് കപ്പലുകൾ മടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.