അക്രമരാഷ്ട്രീയത്തിനെതിരെ കേരള കോൺഗ്രസ്–എം ഉപവാസ സമരം നാളെ
Monday, October 24, 2016 12:49 PM IST
തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിനെതിരേ കേരള കോൺഗ്രസ് –എം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ നാളെ രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെ പാളയം രക്‌തസാക്ഷി മണ്ഡപത്തിൽ ഉപവാസ സമരം നടത്തും.

കേരള കോൺഗ്രസ് – എം ചെയർമാൻ കെ.എം. മാണി എംഎൽഎ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ, ഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എംഎൽഎ, വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി, ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ് തുടങ്ങിയവർ ഉപവാസ സമരത്തിനു നേതൃത്വം നൽകുമെന്ന് കൺവീനർ അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.