റബർ തോട്ടങ്ങളിൽ തേനീച്ച വളർത്തൽ
Monday, October 24, 2016 12:49 PM IST
കോട്ടയം: റബർ തോട്ടങ്ങളിലെ തേനീച്ച വളർത്തലിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും സംശയങ്ങൾ ദൂരീകരിക്കാനും റബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങൾക്കു മീനച്ചിൽ പാലാക്കാട് റബറുത്പാദകസംഘത്തിലെ അംഗവും റബർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തേനീച്ച വളർത്തൽ കോഴ്സിന്റെ പരിശീലകനുമായ ബിജു ജോസഫ് 26നു രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു ഒന്നുവരെ ഫോണിലൂടെ മറുപടി നൽകും. കോൾസെന്റർ നമ്പർ 0481 – 2576622.

റബർബോർഡ് കോൾസെന്ററിന്റെ പ്രവർത്തനസമയം തിങ്കൾ മുതൽ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.