ഫോൺചോർത്തൽ: അന്വേഷണം ക്രൈംബ്രാഞ്ച് ഐജിയുടെ നേൃത്വത്തിൽ
Monday, October 24, 2016 1:08 PM IST
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ഫോൺചോർത്തലുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാകും രൂപീകരിക്കുക. എന്നാൽ, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദേശിച്ചു കൊണ്ടുള്ള കത്ത് ഇന്നലെ വൈകുന്നേരം വരെ ലഭിച്ചിട്ടില്ലെന്നു ക്രൈംബ്രാഞ്ച് അധികൃതർ അറിയിച്ചു.

ക്രൈംബ്രാഞ്ചിന്റെ ചുമതല ഇപ്പോൾ ഐജി ബൽറാം കുമാർ ഉപാധ്യായയാണ്. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എഡിജിപി അനന്തകൃഷ്ണനെ ഒരു മാസം മുമ്പു ഗതാഗത കമ്മീഷണറായി മാറ്റിനിയമിച്ചിരുന്നു. ഇതിനുശേഷം ക്രൈംബ്രാഞ്ച് മേധാവിയെ നിയമിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാകും രൂപീകരിക്കുക. സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മേൽനോട്ടം വഹിക്കുന്ന തരത്തിലാകണം അന്വേഷണ സംഘമെന്നാണു നിർദേശം.


ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്‌ഥൻ ഉന്നയിച്ച ആരോപണം താഴ്ന്ന തസ്തികയിലുള്ള ഉദ്യോഗസ്‌ഥർ അന്വേഷിച്ചാലുള്ള പ്രശ്നം പോലീസിലെ തന്നെ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്‌ഞാനവും പോലീസിനു കുറവാണത്രേ. 30 ദിവസത്തെ ഫോൺ സംഭാഷണങ്ങൾ ഡീകോഡ് ചെയ്യാൻ കഴിയുന്ന സംവിധാനങ്ങൾ നിലവിലുണ്ട്. സംസ്‌ഥാന ബ്രാഞ്ചും സൈബർ ഡോമും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.