ജിഎസ്ടി: പരിശീലനം നല്കണം
Tuesday, October 25, 2016 1:06 PM IST
കൊച്ചി: കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന ചരക്കു സേവന നികുതി (ജിഎസ്ടി)യെക്കുറിച്ചു വ്യാപാരികൾക്കും സെയിൽസ് ടാക്സ് പ്രാക്ടീഷണർമാർക്കും പരിശീലനം നൽകണമെന്നു ഓൾ കേരള ഇൻകം ടാക്സ് ആൻഡ് സെയിൽസ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്‌ഥാന ജനറൽ സെക്രട്ടറി മഹേഷ് തയ്യൂർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ സെമിനാറുകളും പരിശീലനപരിപാടികളും സംഘടിപ്പിക്കാൻ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളും ഇതുമായി ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളും തയാറാകണം. ഇൻകം ടാക്സ് ആൻഡ് സെയിൽസ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്‌ഥാനകമ്മറ്റി സംഘടിപ്പിക്കുന്ന ജിഎസ്ടി സെമിനാർ നവംബർ അഞ്ചിന് കലൂർ പാർക്ക് സെൻട്രൽ ഹോട്ടലിൽ നടക്കും. കൊച്ചി കസ്റ്റംസ് കമ്മീഷണർ ഡോ. കെ.എൻ രാഘവൻ സെമിനാർ ഉദ്ഘാടനം ചെയ്യും. എം.പി ടോണി, സി.എൽ സോണി തുടങ്ങിയവർ സെമിനാർ നയിക്കും. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും 9349261073, 9961265189, 9846060702 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.