വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Tuesday, October 25, 2016 1:12 PM IST
മാവേലിക്കര: ബൈക്ക് വൈദ്യുതിപോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറത്തികാട് പുല്ലംമ്പള്ളിൽ സന്തോഷ്കുമാറാണ്(45) ഇന്നലെ മരിച്ചത്. നാലുമാസം മുമ്പ് സുഹൃത്തിനൊപ്പം ബൈക്കിൽ യാത്രചെയ്യുമ്പോൾ മുള്ളിക്കുളങ്ങര കൈതമുക്കിനു സമീപമായിരുന്നു അപകടം. നട്ടെല്ലിനു സാരമായി പരിക്കേറ്റ സന്തോഷ് കുമാർ അടൂർ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ. അവിവാഹിതനാണ്. പരേതനായ ശിവൻകുട്ടിപിള്ളയുടേയും സരസമ്മയുടേയും മകനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.