കടയുടമയെ പറ്റിച്ച ജീവനക്കാരൻ അറസ്റ്റിൽ
Tuesday, October 25, 2016 1:12 PM IST
കൊച്ചി: ഉത്പന്നങ്ങൾ വിറ്റശേഷം പണം സ്‌ഥാപനത്തിലടയ്ക്കാതെ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ ജീവനക്കാരൻ അറസ്റ്റിലായി. എറണാകുളം പാലാരിവട്ടം സിറ്റി ടാർപോളിൻ സ്‌ഥാപനത്തിലെ സെയിൽസ് മാനേജർ കോട്ടയം മണർകാട് വെസ്റ്റ് തലപ്പാടി കരോട്ടുകുടി മനേഷ് കുമാർ(45) ആണ് അറസ്റ്റിലായത്. പലപ്പോഴായി 3,40,000 രൂപയുടെ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി സ്‌ഥാപന ഉടമ നല്കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പാലാരിവട്ടം പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.

പ്രതി തട്ടിപ്പു തുടങ്ങിയിട്ടു നാലു വർഷമായയെന്ന് പോലീസ് പറഞ്ഞു. കമ്പനിയുടെ യഥാർഥ ഉത്പന്നങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില കുറഞ്ഞ ഉത്പന്നങ്ങളാണ് വില്പന നടത്തിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.