എക്സ്എൽആർഐ കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടുമായി കൈകോർക്കുന്നു
എക്സ്എൽആർഐ കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടുമായി കൈകോർക്കുന്നു
Tuesday, October 25, 2016 1:12 PM IST
കൊച്ചി: ജംഷഡ്പൂർ, സേവ്യർ സ്കൂൾ ഓഫ് മാനേജ്മെന്റ് (എക്സ്എൽആർഐ) കൊച്ചിയിലെ കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാ പത്രം ഒപ്പിട്ടു. ഓട്ടോമൊബൈൽ ഡീലർഷിപ്പ് മാനേജ്മെന്റിൽ ഒരു വർഷ പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിനാണ് (പിജിസിപി) ധാരണയായത്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും, ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ്് യോഗ്യത. കോഴ്സുകൾ ഓൺലൈനായാണ് നൽകുന്നത്.

സർട്ടിഫിക്കറ്റുകൾ എക്സ്എൽആർഐയും കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്‌തമായി നൽകും. കോഴ്സിന്റെ ഭാഗമായി ജംഷഡ്പൂരിൽ രണ്ടാഴ്ചത്തെ ട്രെയിനിംഗ് നിർബന്ധമാണെന്ന് ഡയറക്ടർ തോമസ് സ്റ്റീഫൻ പത്രസമ്മേളനത്തിൽ അറിയിച്ചു.


കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ ബി. വോക്ക് ഓട്ടോമൊബൈൽ ഡിഗ്രി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജോലി ഉറപ്പാക്കുന്നതോടൊപ്പം എക്സ്എൽആർ ഐയുടെ ഈ പ്രോഗ്രാം കൂടി കുട്ടികൾക്ക് നൽകുന്നതും പരിഗണനയിലുണ്ടെന്ന് ഡയറക്ടർ പറഞ്ഞു. പോപ്പുലർ മാരുതിയുടെ ഇന്റേണൽ ട്രെയിനിംഗ് സെന്റർ കൂടിയാണ് കുറ്റുക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട്.

പത്രസമ്മേളനത്തിൽ അക്കാഡമിക് ഹെഡ് ഡോ.പ്രസന്ന സിംഗ്, പ്രിൻസിപ്പൽ രാജ് കുമാർ, ത്യശൂർ സെന്റർ ഹെഡ് രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.