പാസഞ്ചർ ട്രെയിൻ യാത്ര ദുരിതമാകുന്നു
പാസഞ്ചർ ട്രെയിൻ യാത്ര ദുരിതമാകുന്നു
Tuesday, October 25, 2016 1:21 PM IST
കണ്ണൂർ: സംസ്‌ഥാനത്ത് പാസഞ്ചർ ട്രെയിനിലുള്ള യാത്ര ദുഷ്കരവും ദുരിതപൂർണവുമെന്നു യാത്രക്കാർ. ദീർഘദൂര ട്രെയിനുകൾ വർധിച്ചതോടെ സ്റ്റേഷനുകളിൽ പിടിച്ചിടുന്ന ട്രെയിനുകളായി പാസഞ്ചർ ട്രെയിനുകൾ മാറിയിരിക്കുകയാണ്.

ദക്ഷിണ റെയിൽവേയുടെ കണക്ക് പ്രകാരം തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 103 പാസഞ്ചർ ട്രെയിനുകളാണ് സംസ്‌ഥാനത്തിനകത്ത് സർവീസ് നടത്തുന്നത്.


ദിവസേനയുള്ള ദീർഘദൂര ട്രെയിനുകളും പ്രതിവാര ദീർഘദൂര ട്രെയിനുകളും നോൺ സ്റ്റോപ്പ് ട്രെയിനുകളും ഇതിനിടയിലൂടെ കടന്നുപോകുന്നു. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നത് പാസഞ്ചർ ട്രെയിനുകളെയാണ്. പാസഞ്ചറുകൾ വൈകുന്നത് സ്ത്രീയാത്രക്കാരെയാണ് കൂടുതലും ബാധിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.