ചെമന്നപെട്ടി’ രാജ്യാന്തര മത്സരവിഭാഗത്തിലേക്ക്
Tuesday, October 25, 2016 1:21 PM IST
കോട്ടയം: തപാലിന്റെ കഥപറയുന്ന ‘ചെമന്നപെട്ടി’ ഡൽഹി രാജ്യാന്തര ഡോക്യുമെന്ററി മത്സര വിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പയസ് സ്കറിയ പൊട്ടംകുളം സംവിധാനം ചെയ്ത് 13.5 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ തപാലിന്റെ ചരിത്രമുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്നു. ആർ–ബ്ലോക്ക് പശ്ചാത്തലമാക്കി ചിത്രീകരിച്ച ഡോക്യുമെന്ററി ഇതിനോടകം പ്രശംസ പിടിച്ചു പറ്റിയിരുന്നു. സെപ്റ്റംബർ 25നു സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിൽ ആദ്യപ്രദർശനം നടത്തിയ ‘ചെമന്നപെട്ടി’ പോസ്റ്റൽ വകുപ്പിന്റെ അഭി നന്ദവും നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.