ഭൂമി കൈയേറ്റം: ശിപാർശകൾ നടപ്പിലാക്കണമെന്നു കുമ്മനം
ഭൂമി കൈയേറ്റം: ശിപാർശകൾ  നടപ്പിലാക്കണമെന്നു കുമ്മനം
Tuesday, October 25, 2016 1:30 PM IST
തിരുവനന്തപുരം: കേരളത്തിലെ ഭൂമി കൈയേറ്റം സംബന്ധിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട സ്പെഷൽ ഓഫീസർ രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ അടിയന്തരമായി നടപ്പാക്കണമെന്നു ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. വിദേശ കമ്പനികൾ വ്യാജരേഖകൾ ചമച്ചാണു ഭൂമി കൈക്കലാക്കിയതെന്നു റിപ്പോർട്ടിലുണ്ട്. ഇത് ഉടൻ പിടിച്ചെടുക്കണം. ഇതേപ്പറ്റി കൂടുതൽ കാര്യങ്ങൾ വെളിച്ചത്തു വരാൻ സിബിഐയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും അന്വേഷണം നടത്തണമെന്നാണു റിപ്പോർട്ടിലെ ശിപാർശ. ഇതു നടപ്പാക്കാനുള്ള ആർജവം സർക്കാർ കാണിക്കണമെന്നും കുമ്മനം രാജശേഖരൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.