ശബരിമലയിൽ ചിത്തിര ആട്ടത്തിരുനാൾ 29ന്
ശബരിമലയിൽ ചിത്തിര ആട്ടത്തിരുനാൾ 29ന്
Tuesday, October 25, 2016 1:30 PM IST
പത്തനംതിട്ട: ശബരിമല ധർമശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ ചിത്തിര ആട്ടത്തിരുനാൾ പ്രമാണിച്ച് 28ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. 29ന് രാത്രി 10ന് അടയ്ക്കും. 29ന് രാവിലെ അഞ്ചിന് നിർമാല്യ ദർശനത്തിനു ശേഷം പതിവ് പൂജകളും, വിശേഷാൽ പൂജകളായ പടിപൂജയും, ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും. നെയ്യഭിഷേകം ഉണ്ടാകില്ല. ശബരിമല മണ്ഡലപൂജ–മകരവിളക്ക് തീർഥാടന മഹോത്സവത്തിനായി നവംബർ 15ന് വൈകുന്നേരം അഞ്ചിന് വീണ്ടും നട തുറക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.