ഇന്ധന ടാങ്കർ സമരം ഒത്തുതീർപ്പായി
ഇന്ധന ടാങ്കർ  സമരം ഒത്തുതീർപ്പായി
Tuesday, October 25, 2016 1:30 PM IST
തിരുവനന്തപുരം: ഐഒസി ഇന്ധ ന ടാങ്കർ സമരം ഒത്തുതീർപ്പായി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ മാനേജ്്മെന്റ് പ്രതിനിധികളും കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയുടെ അടിസ്‌ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.

നിലവിലുള്ള ടെൻഡർ നടപടികൾ താത്കാലികമായി മരവിപ്പിക്കാനും ടെൻഡർ നടപടികൾ ഡിസംബർ വരെ നീട്ടിവെയ്ക്കാനും തീരുമാനിച്ചതായി ചർച്ചകൾക്കുശേഷം മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇന്നു രാവിലെ മുതൽ ടാങ്കർ ലോറികൾ സാധാരണ നിലയിൽ ഓടിത്തുങ്ങും. ടെൻഡർ നടപടികളിൽ അപാകത എന്ന കാരണത്താലാണ് സമരമുണ്ടായത്. ഡിസംബർ മൂന്നിനുള്ളിൽ കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിലനില്ക്കുന്ന പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും.


ലോറി ഉടമകൾ, ഡീലർമാർ, തൊഴിലാളികൾ എന്നിവരുമായി പലവട്ടം ചർച്ച നടത്തി. സംസ്‌ഥാനത്തെ ജനങ്ങൾക്ക് ആശ്വാസമുണ്ടാക്കുന്ന ഒരു തീരുമാനമാണ് ഇന്നലെ ഉണ്ടാക്കാൻ സാധിച്ചതെന്നും മന്ത്രി അറിയിച്ചു.

ഐഒസിയുടെ ഇരുമ്പനം, കോഴിക്കോട് പ്ലാന്റുകളിലെ സമരം ആരംഭിച്ച് അഞ്ചുദിവസമായിരുന്നു. ഇതോടെ ഐഒസി പമ്പുകളിൽ ഇന്ധനം ഇല്ലാത്ത സ്‌ഥിതിയുമായി. സംസ്‌ഥാനത്ത് ഏകദേശം 900 പമ്പുകളാണ് ഇന്ത്യൻ ഓയിൽ കോർപറേഷന് ഉള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.