തൃശൂർ ജില്ലയിൽ ഭൂചലനം
Tuesday, October 25, 2016 1:42 PM IST
ചെറുതുരുത്തി: തൃശൂർ ജില്ലയിൽ വീണ്ടും ഭൂചലനം. ദേശമംഗലം, തലശേരി, വരവൂർ, ആറങ്ങോട്ടുകര എന്നീ മേഖലകളിലാണ് ഇന്നലെ ഉച്ചയ്ക്ക് 12.10ഓടെ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. അടുക്കളകളിലെ പാത്രങ്ങൾ കുലുങ്ങിയതായി വീട്ടമ്മമാർ പറഞ്ഞു. ഇതേത്തുടർന്ന് ഇവർ വീടിനു പുറത്തേക്കിറങ്ങിയപ്പോഴാണ് വ്യാപകമായി ഭൂചലനം അനുഭവപ്പെട്ടതായി മനസിലാക്കിയത്. നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


വലിയ ശബ്ദത്തോടെ മൂന്നു സെക്കൻഡോളം ഭൂചലനം നീണ്ടുനിന്നുവെന്നാണ് പ്രാഥമിക നിഗമനം. ഏതാനും ദിവസങ്ങൾക്കുമുമ്പും ഈ മേഖലയിൽ ഭൂചലനമുണ്ടായിരുന്നു. 2010ൽ ഉണ്ടായ ഭൂചലനത്തിൽ വീടുകൾ തകർന്നിരുന്നു. 2013ലും നേരിയ ഭൂചലനമുണ്ടായിരുന്നു. ഇടയ്ക്കിടെ ഭൂചലനമുണ്ടാകുന്ന മേഖലയാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.