അന്തർജില്ലാ സ്‌ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു
Wednesday, October 26, 2016 11:35 AM IST
തിരുവനന്തപുരം: സർക്കാർ ഏറ്റെടുത്ത പഞ്ചായത്ത് സ്കൂളുകളിൽ കോമൺ പൂളിൽ ഉൾപ്പെട്ടിട്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരിൽ നിന്ന് 2016 – 17 വർഷത്തെ അന്തർ ജില്ലാ സ്‌ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിൽ 31ന് വൈകിട്ട് അഞ്ചിന് മുമ്പ് എത്തിക്കണം. വിശദാംശങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.