പ്രഫ.പി.എസ്. വേലായുധൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു
Wednesday, October 26, 2016 11:35 AM IST
കൊച്ചി: കേരള ഹിസ്റ്ററി അസോസിയേഷൻ സ്‌ഥാപക പ്രസിഡന്റ് പ്രഫ. പി.എസ്. വേലായുധന്റെ സ്മരണാർഥമുള്ള പുരസ്കാരം പ്രഖ്യാപിച്ചു.

2014 മുതലുള്ള മൂന്നു വർഷങ്ങളിലെ അവാർഡുകളാണു പ്രഖ്യാപിച്ചത്. 2014 ൽ പ്രഫ. രാധാദേവിയമ്മയും 2015 ൽ കെ.കെ മുഹമ്മദും 2016 ൽ ഡോ. ടി.പി ശങ്കരൻകുട്ടി നായരും പുരസ്കാരത്തിന് അർഹരായി. 10,000 രൂപയും പ്രശസ്തി പത്രവും ഉപഹാരവുമടങ്ങുന്നതാണു പുരസ്കാരം.

ഹിസ്റ്ററി അസോസിയേഷൻ നൽകിവന്നിരുന്ന പുരസ്കാരം 2011 മുതൽ മുടങ്ങിക്കിടക്കുകയായിരുന്നു. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് (ഇൻസ) ഏറ്റെടുത്താണു പുരസ്കാരം പുനഃസ്‌ഥാപിച്ചത്.


ആലുവ ശ്രീനാരായണഗിരിയിൽ ഈ മാസം 30നു രാവിലെ 10നു നടക്കുന്ന വനിതാ സാഹിത്യ പ്രവർത്തകരുടെ സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഇൻസ പ്രസിഡന്റ് ജസ്റ്റീസ് കെ. സുകുമാരനും സെക്രട്ടറി ജനറൽ സുന്ദരം ഗോവിന്ദും പത്രസമ്മേളനത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.