ടി.എം ജേക്കബ് അനുസ്മരണം ഇന്നു തുടങ്ങും
Wednesday, October 26, 2016 11:41 AM IST
കൊച്ചി: കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയും മികച്ച പാർലമെന്റേറിയനുമായ ടി.എം ജേക്കബിന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടികൾക്കു ഇന്നു തുടക്കമാകും. പരിപാടിയുടെ സംസ്‌ഥാനതല ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ നിർവഹിക്കുമെന്നു പാർട്ടി ചെയർമാൻ ജോണി നെല്ലൂർ പത്രസമ്മേളനത്തിൽ അറിയിച്ചു.

നാളെ ഉച്ചകഴിഞ്ഞു മൂന്നിന് എറണാകുളം ബിടിഎച്ച് ഓഡിറ്റോറിയത്തിൽ ടി.എം. ജേക്കബ് നാടിനു നൽകിയ സംഭാവനകൾ എന്ന വിഷയത്തിൽ നടക്കുന്ന സിമ്പോസിയത്തിൽ ഡോ.സെബാസ്റ്റ്യൻ പോൾ വിഷയാവതരണം നടത്തും. ചരമദിനമായ 30ന് ഉച്ചകഴിഞ്ഞു മൂന്നിനു മുവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. 31 മുതൽ നവംബർ നാലു വരെ ജില്ലാക്കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.