ലഹരിവസ്തുക്കൾ വിൽക്കുന്ന സ്‌ഥാപനങ്ങൾ അടച്ചുപൂട്ടും
Wednesday, October 26, 2016 11:44 AM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്കൂളുകൾക്കു സമീപം ലഹരിവസ്തുക്കൾ വിൽപന നടത്തുന്ന സ്‌ഥാപനങ്ങൾ അടച്ചുപൂട്ടാൻ കഴിയുന്ന തരത്തിൽ നിയമത്തിൽ മാറ്റം വരുത്തുന്നതു സർക്കാർ ആലോചിച്ചു വരികയാണെന്നു എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. മുല്ലക്കര രത്നാകരന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.

ലഹരിവസ്തുക്കളുടെ വിൽപന തടയാൻ രഹസ്യ നിരീക്ഷണം നടത്താൻ എക്സൈസ് ഷാഡോ വിഭാഗത്തിനും ഇന്റലിജൻസിനും നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ, കോളജ് പരിസരങ്ങളിലെ ലഹരി ഉപയോഗം തടയാൻ നടപടി സ്വീകരിക്കും. വിമുകതി പദ്ധതിയുടെ ഭാഗമായി മദ്യത്തിനും മയക്കു മരുന്നിനും എതിരേ ബോധവത്കരണം നടത്തും. കുട്ടികൾക്കു മുന്നിൽ മദ്യവും സിഗരറ്റും ഉപയോഗിക്കാൻ രക്ഷിതാക്കളും തയാറാകരുതെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.