അഖില കേരള പുൽക്കൂട് മത്സരം അങ്കമാലിയിൽ
Wednesday, October 26, 2016 11:45 AM IST
കൊച്ചി: ആപ്ബാറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മതസൗഹാർദ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അങ്കമാലി സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ അഖില കേരള പുൽക്കൂടു മത്സരം സംഘടിപ്പിക്കും.

സെന്റ് ജോസഫ് സ്കൂളിൽ ഡിസംബർ 21ന് തുടങ്ങുന്ന നോഹയുടെ പെട്ടക പ്രദർശന നഗരിയിലാണു മത്സരം. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. 400 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കുന്ന 50 പുൽക്കൂടുകൾ ഇവിടെ മാറ്റുരയ്ക്കും. പ്രാദേശിക മത്സരങ്ങളിൽ മികവു തെളിയിച്ചവർക്കു മത്സരത്തിൽ മുൻഗണനയുണ്ടായിരിക്കും. ക്ലബുകൾക്കും സംഘടനകൾക്കും വ്യക്‌തികളുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾക്കും സ്‌ഥാപനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്നവരിൽനിന്നു കഴിവിന്റെ അടിസ്‌ഥാനത്തിലാണ് 50 ടീമുകളെ തെരഞ്ഞെടുക്കുന്നത്.


അപേക്ഷിക്കുന്നവർ മുമ്പ് ഉണ്ടാക്കിയിട്ടുള്ള പുൽക്കൂടുകളുടെ ഫോട്ടോ അപേക്ഷയോടൊപ്പം സമർപ്പിക്കണം. 5,000 രൂപ തിരിച്ചു കിട്ടുന്ന വ്യവസ്‌ഥയോടെ ഡിസംബർ പത്തിനു മുമ്പായി അപേക്ഷാഫോമിനൊപ്പം നല്കണം. കൂടുതൽ വിവരങ്ങൾക്ക് 9400190421, 9562253093 എന്നീ വാട്സാപ്പ് നമ്പറുകളിൽ ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.