ബിവിഎം ഫെസ്റ്റ് : എലിക്സിർ നവംബർ ഒന്നിന്
Wednesday, October 26, 2016 11:45 AM IST
പാലാ: ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളജിൽ നവംബർ ഒന്നിന് എലിക്സിർ –2016 ഫെസ്റ്റ് നടത്തും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾ പങ്കെടുക്കുന്ന ഫെസ്റ്റിലെ മത്സരവിജയികൾക്ക് 15 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യും. ദീപിക ഡിഎംഡി ഡോ. താർസീസ് ജോസഫ് മത്സരം ഉദ്ഘാടനം ചെയ്യും.

ഗണിതശാസ്ത്ര ക്വിസ്, മികച്ച മാനേജ്മെന്റ് ടീം, ഫോട്ടോഗ്രാഫി, ഇംഗ്ലീഷ് പ്രസംഗമത്സരം, ഗ്രൂപ്പ് ഡാൻസ്, പോസ്റ്റർ ഡിസൈനിംഗ്, സ്കിറ്റ്, ബെസ്റ്റ് സെയിൽസ്മെൻ, മൈം, ഐടി ഫെസ്റ്റ് എന്നിവയാണ് ഫെസ്റ്റിലെ മത്സരയിനങ്ങൾ.


കുട്ടികളിലെ കഴിവുകൾ തട്ടിയുണർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറൽ കോ–ഓർഡിനേറ്റർ പ്രഫ. ലൈജു കെ. ജോയി, അസിസ്റ്റന്റ് കോ–ഓർഡിനേറ്റർ ജോബീഷ് തൈയിൽ, പബ്ലിസിറ്റി കൺവീനർമാരായ ഡോ. ജോർജുകുട്ടി വട്ടോത്ത്, ആതിര സതീഷ് എന്നിവർ പറഞ്ഞു.

കോളജ് മാനേജർ ഫാ. ജോസ് അഞ്ചേരിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.