രാജഗിരി മാനേജ്മെന്റ് ഫെസ്റ്റ് –ഇൻഫ്ളോറെ നാളെ മുതൽ
Wednesday, October 26, 2016 12:00 PM IST
കൊച്ചി: കാക്കനാട് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് മാനേജ്മെന്റ് ഫെസ്റ്റ് –ഇൻഫ്ളോറെ 2016– 28, 29 തീയതികളിൽ കോളജ് കാമ്പസിൽ നടക്കും. ഫെസ്റ്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു. ദാറ്റ് നയന്റീസ് മാജിക് എന്ന മുഖ്യപ്രമേയത്തെ അടിസ്‌ഥാനമാക്കിയാണു മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 1990കൾ നമ്മുടെ സാമൂഹിക ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനങ്ങൾ കണക്കിലെടുത്താണിത്.

10.45നു നടക്കുന്ന ചടങ്ങിൽ രാജഗിരി സ്‌ഥാപനങ്ങളുടെ ഡയറക്ടർ ഫാ.ജോസ് അലക്സ് ഒരുതായപ്പിള്ളി ഫെസ്റ്റ് ഉദ്ഘാടനംചെയ്യും.


പരിപാടിയിൽ ഐഐഎമ്മുകൾ, ഐഐടികൾ, എൻഐടികൾ തുടങ്ങിയവ അടക്കം 490 കോളജുകളിൽനിന്നു ആറായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും.

ഫെഡറൽ ബാങ്ക്, സിന്തൈറ്റ്, എൻഎഫ്സി ഫിനാൻസ്, ഗോട്ടെജോബ് ടോട്ട് കോം, കെടിഎം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ 17 ഇനങ്ങളിലാണു മത്സരം. മൊത്തം 4.7 ലക്ഷം രൂപയാണ് മത്സരങ്ങളുടെ സമ്മാനത്തുക.

നാളെ രാവിലെ എട്ടര മുതൽ രജിസ്ട്രേഷൻ തുടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.