റേഷൻ: സർക്കാരിനെതിരേ സമരം ചെയ്യും–സുധീരൻ
റേഷൻ: സർക്കാരിനെതിരേ സമരം ചെയ്യും–സുധീരൻ
Wednesday, October 26, 2016 12:07 PM IST
തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരുടെ റേഷനരി മുട്ടിച്ച കേന്ദ്ര–സംസ്‌ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരേ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നിശ്ചയിക്കപ്പെട്ട വില്ലേജ് ഓഫീസുകളിലേക്കു നവംബർ ഒന്നിനു കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു.

റേഷനരി വെട്ടിക്കുറച്ച കേന്ദ്രസർക്കാരും റേഷൻ കാർഡ് നൽകുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ സംസ്‌ഥാന സർക്കാരും ഇക്കാര്യത്തിൽ കുറ്റക്കാരാണ്. കേരളത്തിനു നേരത്തേ അനുവദിച്ചിരുന്ന അരിയും ഗോതമ്പും മണ്ണെണ്ണയും കൃത്യമായി പുനഃസ്‌ഥാപിക്കാൻ കേന്ദ്രത്തിൽ ശക്‌തമായ സമ്മർദം ചെലുത്തുന്നതിൽ സംസ്‌ഥാന സർക്കാർ പരാജയപ്പെട്ടു. യഥാസമയം ഫലപ്രദമായി ഇടപെടാൻ സർക്കാരിനു കഴിഞ്ഞില്ല.മുൻഗണനാ പട്ടിക സംബന്ധിച്ച പരാതികൾക്കു പരിഹാരം കാണാൻ കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തണം. ഇക്കാര്യത്തിൽ ഇപ്പോഴത്തെ സമയപരിധി നീട്ടണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.