പോലീസ് കാമറമാനെയും സഹായിയെയും അഭിഭാഷകർ തടഞ്ഞു
Wednesday, October 26, 2016 12:11 PM IST
തിരുവനന്തപുരം: ഇരയുടെ മൊഴി രേഖപ്പെടുത്തുന്നതു പകർത്താനെത്തിയ പോലീസ് കാമറമാനെയും സഹായിയെയും അഭിഭാഷകർ തടഞ്ഞു. മാധ്യമപ്രവർത്തകരാണെന്നു കരുതിയാണ് തടഞ്ഞത്. ഉച്ചകഴിഞ്ഞു മൂന്നിനു ശേഷമായിരുന്നു സംഭവം.

ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത പീഡന ക്കേസിലെ ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് ഇരയോട് ഹാജരായി മൊഴി നൽകാൻ മജിസ്ട്രേറ്റ് സമൻസ് നൽകി.


രഹസ്യ മൊഴിയുടെ വീഡിയോ ദൃശ്യങ്ങൾ പകർത്താൻ ഡിസിആർബിയിലെ പോലീസുകാർക്ക് നിർദേശം ലഭിച്ചു. ഇതിനായി എത്തിയ പോലീസുകാരെയാണ് മാധ്യമപ്രവർത്തകരെന്ന് കരുതി അഭിഭാഷകർ തടഞ്ഞത്. കോടതിയിൽ എത്തിയത് പോലീസുകാരാണെന്ന് അഭിഭാഷകർക്കു വിശ്വാസം വന്നതിനു ശേഷമാണ് ഇവരെ വിട്ടയച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.