ടി.എൻ. സീമ ഹരിതകേരളം മിഷൻ ഉപാധ്യക്ഷ
ടി.എൻ. സീമ ഹരിതകേരളം മിഷൻ ഉപാധ്യക്ഷ
Wednesday, October 26, 2016 12:11 PM IST
തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ഉപാധ്യക്ഷയായി മുൻ രാജ്യസഭാംഗം ഡോ. ടി.എൻ. സീമയെ നിയമിച്ചു. സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗമായ ടി.എൻ. സീമ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി മത്സരിച്ചിരുന്നു. ഇൻഷ്വറൻസ് മെഡിക്കൽ സർവസ് ഡയറക്ടറായി ഡോ. സി. രാമചന്ദ്രനെ നിയമിച്ചു. എറണാകുളം ഗവൺമെന്റ് നഴ്സിംഗ് കോളജിൽ 12 അനധ്യാപക തസ്തികൾ സൃഷ്‌ടിച്ചു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 10 പുതിയ തെറാപ്പിസ്റ്റ് തസ്തികകൾ സൃഷ്‌ടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.