ഇടുക്കിയിൽ 948 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രം
ഇടുക്കിയിൽ 948 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രം
Wednesday, October 26, 2016 12:15 PM IST
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പ്രതിദിനം താഴുന്നു. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 2,348 അടിയാണ്. തലേദിവസത്തേക്കാൾ 0.12 അടി കുറവാണിത്. കഴിഞ്ഞവർഷം ഇതേദിവസം 2,361.54 അടി വെള്ളമുണ്ടായിരുന്നു. ഇന്നലെ മുൻവർഷത്തേക്കാൾ 13.54 അടി കുറവ്. അണക്കെട്ടിൽ 41,726 ദശലക്ഷം ഘനയടി ജലം സംഭരിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,280 അടിയായി കുറയുന്നതോടെ മൂലമറ്റം പവർഹൗസിലെ വൈദ്യുതോത്പാദനം നിലയ്ക്കും. തുലാമഴ തുണച്ചില്ലെങ്കിൽ ഈവർഷം വൈദ്യുതോത്പാദനം നിർത്തിവയ്ക്കേണ്ടി വരുമെന്നു വൈദ്യുതിബോർഡ് മുന്നറിയിപ്പ് നൽകി.


മൂലമറ്റം പവർഹൗസിൽ ഇടുക്കി അണക്കെട്ടിലെ ജലമുപയോഗിച്ച് ഇന്നലെ 4.680 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 44.17 ശതമാനം വെള്ളം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. നിലവിലുള്ള വെള്ളമുപയോഗിച്ച് 948.95 ദശലക്ഷം യൂണിറ്റ് വൈദ്യുതിവരെ ഉത്പാദിപ്പിക്കാൻ കഴിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.