റേഷൻ മുൻഗണനാ പട്ടിക: കോർപറേഷൻ, മുനിസിപ്പൽ സെക്രട്ടറിമാർ പരാതി സ്വീകരിക്കണം
Thursday, October 27, 2016 11:58 AM IST
തിരുവനന്തപുരം: കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും റേഷൻ മുൻഗണനാ കരട് പട്ടിക സംബന്ധിച്ച പരാതികൾ സ്വീകരിക്കാൻ കോർപറേഷൻ/ മുനിസിപ്പൽ സെക്രട്ടറിമാർക്ക് തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി.

പരാതികൾ സ്വീകരിക്കാൻ സെക്രട്ടറിമാർ ആവശ്യമായ സജ്‌ജീകരണങ്ങൾ ഏർപ്പെടുത്തി ദൈനംദിന പ്രവർത്തനങ്ങൾ സംബന്ധിച്ച് മേഖലാ ജോയിന്റ് ഡയറക്ടർമാർക്കു റിപ്പോർട്ട് നൽകണം. മുനിസിപ്പൽ സെക്രട്ടറിമാർ ഇതുസംബന്ധിച്ച് ചെയർപേഴ്സന്റെയും തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെയും ശ്രദ്ധയിൽ കൊണ്ടുവരണമെന്നും നിർദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.