കേരളത്തെ ടോൾഫ്രീ സംസ്‌ഥാനമാക്കും: മന്ത്രി
Thursday, October 27, 2016 12:21 PM IST
തിരുവനന്തപുരം: കേരളത്തെ ടോൾഫ്രീ സംസ്‌ഥാനമാക്കുമെന്നു മന്ത്രി മന്ത്രി ജി. സുധാകരൻ. നാഷണൽ ഹൈവേകളിലെ അഞ്ച് ടോൾ ബൂത്തുകൾ ഈ സർക്കാർ വന്നശേഷം അവസാനിപ്പിച്ചു. നെടുമ്പാശേരി എയർപോർട്ട് റൂട്ടിലെ മൂന്നു റോഡുകളിലെ ടോൾ പിരിവ് ഈ മാസം 31–ന് അവസാനിപ്പിക്കും. പാലിയേക്കര ടോൾ പിരിവിൽ സർ ക്കാർ ഇടപെടും. ഇവിടെ അടച്ച റോഡ് പഞ്ചായത്ത് തുറന്നു കൊടുക്കുകയും ഹൈക്കോടതിയിൽ പെറ്റീഷൻ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനപ്പെട്ട റോഡുകൾക്കു ഡിസൈൻ ഏർപ്പെടുത്താൻ തീരുമാനി ച്ചിട്ടുണ്ട്. നിരത്തുകളിലും പാലങ്ങ ളിലും ഉപരിതലം പുതുക്കുന്ന പ്രവൃ ത്തികളാണു നടക്കുന്നത്. ഫണ്ട് ലഭ്യതയനുസരിച്ച് റോഡുകൾ ദേശീയ നിലവാരത്തിൽ ഉയർത്താ നുള്ള നടപടികൾ സ്വീകരിക്കും. റോഡുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനു തിരുവനന്തപു രം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ എക്സിക്യൂട്ടിവ് എൻജിനിയർമാരുടെ ചുമതലയിൽ പ്രദേ ശിക ലാബുകളും മറ്റു ജില്ലകളിൽ ക്വാളിറ്റി കൺട്രോൾ ലാബുകളും സ്‌ഥാപിച്ചു. നിലവിലെ മാന്വൽ അനുസരിച്ച് ഗുണനിലവാരം പരിശോധിക്കുന്നുണ്ട്.


വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും നവീകരണവും നടത്തുന്നുണ്ട്. 300 അസിസ്റ്റന്റ് എൻജിനിയർമാരുടെ യും 1200 ഓവർസിയർമാരുടെയും ഒഴിവുണ്ട്. ടി.ഒ. സൂരജ് പൊതുമരാമത്തു സെക്രട്ടറിയായിരുന്ന കാ ലത്ത് റോഡ് കുഴിക്കുന്നതിനു റില യൻസിന് അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കിയിട്ടുണ്ട്.എവിടെയെങ്കിലും അനുമതിയില്ലാ തെ അവർ റോഡ് കുഴിച്ചാൽ എംഎൽഎമാർ ഇടപെടണം.

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിനായി പ്രത്യേക യോഗം വിളിക്കും. കരമന–കളിയിക്കാവിള റോഡ് രണ്ടാംഘട്ട വികസനത്തിനു പ്രാവച്ചമ്പലം മുതൽ ബാലരാമപുരം കൊടിനട വരെ 173 പേർക്ക് നഷ്‌ടപരിഹാരത്തുക നൽകാൻ നടപടി സ്വീകരിച്ചു. 644 പേർക്കാണ് നഷ്‌ടപരിഹാരം നൽകാനുള്ളത്. ഇവിടെ റോഡ് വികസനത്തിനായി 8.3920 ഹെക്ടർ സ്‌ഥലം ഏറ്റെടുത്തിട്ടുണ്ട്. റോഡ് നിർമാണത്തിനായി സ്പെഷൽ ഓഫീസറെ നിയമിക്കുന്ന കാര്യം ആലോചിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.