ബെസ്റ്റ് ഓൾറൗണ്ടർ ചൈത്ര ഐപിഎസ് ഇന്നു മുതൽ ഫീൽഡിൽ
ബെസ്റ്റ് ഓൾറൗണ്ടർ ചൈത്ര ഐപിഎസ് ഇന്നു മുതൽ ഫീൽഡിൽ
Thursday, October 27, 2016 12:25 PM IST
കോഴിക്കോട്: നാടിനും വീടിനും വസന്തമായി മാറിയ ചൈത്ര തെരേസ് ജോൺ ഐപിഎസ് എന്ന മലയാളി പെൺകൊടി ഹൈദരാബാദ് നാഷണൽ പോലീസ് അക്കാഡമിയിലെ തീവ്രപരിശീലനത്തിനു ശേഷം ഇന്നു ഫീൽഡിലേക്ക് ഇറങ്ങുന്നു.

കോഴിക്കോട് ഈസ്റ്റ്ഹിൽ സ്വദേശി ഡോ. ജോൺ ജോസഫ്–ഡോ. മേരി ഏബ്രഹാം ദമ്പതികളുടെ മകളാണ് ചൈത്ര. ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാഡമിയിൽ ഇന്നു രാവിലെ 8.30ന് നടക്കുന്ന പാസിംഗ്ഔട്ട് പരേഡിൽ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി, ചൈത്രയടക്കം 109 ഐപിഎസ് പ്രൊബേഷണേഴ്സിൽനിന്നു സല്യൂട്ട് സ്വീകരി ക്കും. മികച്ച ഓൾറൗണ്ട് വനിതാ പ്രൊബേഷണർ, മികച്ച വനിതാ ഔട്ട്ഡോർ പ്രൊബേഷണർ എ ന്നിവയ്ക്കുള്ള ട്രോഫികൾ ചൈത്ര ഏറ്റുവാങ്ങും. ഹൈദരാബാദ് പോലീസ് അക്കാഡമിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒ രാൾ ഓൾറൗണ്ടിലും ഔട്ട്ഡോർ ഇനങ്ങളിലും ഒരേപോലെ തിള ങ്ങിയത്. കേരള കേഡറിലായിരിക്കും മലയാളിയുടെ അഭിമാനമായി മാറിയ ചൈത്രയുടെ നിയമനം. കേരളത്തിൽനിന്നു രണ്ടുപേർകൂടി ഈ ബാച്ചിലുണ്ട്. കോട്ടയത്തുനിന്നുള്ള സുജിത് ദാസും തിരുവനന്തപുരത്തുകാരിയായ ദീപ സത്യനും.


മുൻപ് ഡിആർഐയിൽ ഓഫീസറായ പിതാവിനു പലയിടങ്ങളിൽ ജോലിചെയ്യേണ്ടിവന്നതിനാൽ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ചൈത്രയുടെ സ്കൂൾ വിദ്യാഭ്യാസം. ബംഗളൂരുവിൽ ബിഎ സോഷ്യോളജി പൂർത്തിയാക്കി അതേ വിഷയത്തിൽ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽനിന്ന് മാസ്റ്റർ ബിരുദമെടുത്തു. സിവിൽ സർവീസ് പരീക്ഷയിൽ ആദ്യം ഐആർടിഎസ് കരസ്‌ഥമാക്കി. ഐആർടിഎസ് രാജിവച്ചാണ് ഐപിഎസിൽ ചേർന്നത്. കഠിനാധ്വാനത്തിനു തയാറെങ്കിൽ ഏതൊരു പെൺകുട്ടിക്കും ലക്ഷ്യം നേടാൻ കഴിയുമെന്നു താൻ ജീവിതംകൊണ്ടു തെളിയിച്ചതായി ചൈത്ര പറയുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ തുറമുഖമായ ന്യൂമുംബൈ പോർട്ടിൽ ചീഫ് കമ്മീഷണറാണ് ചൈത്രയുടെ പിതാവ് ഡോ.ജോൺ ജോസഫ്. അമ്മ ഡോ.മേരി ഏബ്രഹാം കോഴിക്കോട്ട് വെറ്ററിനറി ഡെപ്യൂട്ടി ഡയറക്ടറും. ഏക സഹോദരൻ ഡോ.മനോജ് ഏബ്രഹാം തൃശൂർ ഗവ.മെഡിക്കൽ കോളജിൽ എംഎസ് ഓർത്തോ രണ്ടാം വർഷ വിദ്യാർഥിയാണ്.

ബാബു ചെറിയാൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.