അടുത്ത വർഷത്തെ പൊതുഅവധികൾ
Thursday, October 27, 2016 12:31 PM IST
തിരുവനന്തപുരം: 2017 കലണ്ടർ വർഷത്തെ പൊതു അവധികൾ പ്രഖ്യാപിച്ചു. ജനുവരി രണ്ട്– മന്നം ജയന്തി, 26– റിപ്പബ്ലിക് ദിനം, ഫെബ്രുവരി 24–ശിവരാത്രി, ഏപ്രിൽ 13 – പെസഹാ വ്യാഴം, 14– ദുഖവെള്ളി, വിഷു, അംബേദ്കർ ജയന്തി, മേയ് ഒന്ന് –മേയ്ദിനം.

ഓഗസ്റ്റ് 15– സ്വാതന്ത്ര്യദിനം. 28– അയ്യൻ കാളി ജയന്തി. സെപ്റ്റംബർ ഒന്ന് –ബക്രീദ്. നാല്– തിരുവോണം. അഞ്ച് –മൂന്നാം ഓണം. ആറ് – നാലാം ഓണം, ശ്രീനാരായണ ഗുരുജയന്തി. 12– ശ്രീകൃഷ്ണ ജയന്തി. 21– ശ്രീനാരായണ ഗുരു സമാധി.

29– മഹാനവമി. 30– വിജയദശമി, മുഹറം. ഒക്ടോബർ രണ്ട് – ഗാന്ധി ജയന്തി. 18 –ദീപാവലി. ഡിസംബർ രണ്ട് –നബിദിനം. 25– ക്രിസ്മസ്.


പൊതുഅവധി ദിവസങ്ങളായ ഞായറാഴ്ചയോ രണ്ടാംശനിയാഴ്ചയോ വരുന്ന ഉത്സവ, വിശേഷ പൊതു അവധികൾ: ഏപ്രിൽ 16 (ഈസ്റ്റർ), ജൂൺ 25 (റംസാൻ), ജൂലൈ 23 (കർക്കിടക വാവ്), സെപ്റ്റംബർ മൂന്ന് (ഒന്നാം ഓണം).

ആവണി അവിട്ടമായ ഓഗസ്റ്റ് ഏഴിന് ബ്രാഹ്മണ സമുദായക്കാരായ സർക്കാർ ഉദ്യോഗസ്‌ഥർക്ക് നിയന്ത്രിത അവധിയായിരിക്കും. അയ്യാവൈകുണ്ഠ ജയന്തി ആയ മാർച്ച് 12, വിശ്വകർമ ദിനമായ സെപ്റ്റംബർ 17 എന്നിവ ഞായറാഴ്ചയായതിനാൽ നിയന്ത്രിത അവധിയിൽ നിന്ന് ഒഴിവാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.