അസാമാന്യ നേട്ടം കൈവരിച്ച കുട്ടികൾക്ക് സ്റ്റൈപ്പൻഡ്
Friday, October 28, 2016 1:34 PM IST
തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു സംരക്ഷണ മന്ത്രാലയം നൽകുന്ന പഠനം, കല, സാംസ്കാരികം, കായികം തുടങ്ങിയ മേഖലകളിൽ അസാമാന്യ നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്കുള്ള ദേശീയ അവാർഡ് കരസ്‌ഥമാക്കിയവരിൽ സ്വർണ മെഡൽ നേടിയ കുട്ടിക്ക് പ്രതിവർഷം 7,500 രൂപയും വെള്ളിമെഡൽ നേടിയ കുട്ടിക്ക് പ്രതിവർഷം 5,000 രൂപയും പതിനെട്ട് വയസ് പൂർത്തിയാകുന്നതുവരെ സ്റ്റൈപ്പൻഡ് നൽകാൻ സർക്കാർ ഉത്തരവായി. ഇതിനുള്ള അപേക്ഷാഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും ംംം.െംറ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ നവംബർ 25ന് വൈകിട്ട് അഞ്ചിന് മുമ്പ് സാമൂഹ്യനീതി വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫീസിൽ സമർപ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.