മലയരയരുടെ അവകാശം നിഷേധിക്കരുതെന്നു രാഹുൽ ഈശ്വർ
മലയരയരുടെ അവകാശം നിഷേധിക്കരുതെന്നു രാഹുൽ ഈശ്വർ
Friday, October 28, 2016 1:45 PM IST
കോട്ടയം: മകരവിളക്കു തെളിയിക്കാനുള്ള മലയര വിഭാഗങ്ങളുടെ അവകാശം നിഷേധിക്കുന്നതു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പിടിവാശിയാണെന്നു രാഹുൽ ഈശ്വർ. പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിയിച്ചിരുന്നത് മലയര വിഭാഗക്കാരായിരുന്നെങ്കിലും 70 വർഷത്തോളമായി ദേവസ്വം ബോർഡാണ് ഇതു ചെയ്യുന്നത്. അവകാശം പുനഃസ്‌ഥാപിക്കണമെന്ന മലയര സംയുക്‌ത സമിതിയുടെ ആവശ്യം ദേവസ്വം ബോർഡ് അവഗണിക്കുകയാണ്. ഈ ആവശ്യമുന്നയിച്ച് നൽകിയ ഹർജിയുടെ അടിസ്‌ഥാനത്തിൽ പട്ടിക ജാതി ഗോത്ര കമ്മീഷൻ പൊന്നമ്പലമേട് സന്ദർശിച്ച് തെളിവെടുക്കും.


പത്രസമ്മേളനത്തിൽ മലയര സംയുക്‌ത സമിതി കൺവീനർ കെ.കെ.ഗംഗാധരൻ, ചെയർമാൻ പി.കെ.ഭാസ്കരൻ, ജോയിന്റ് കൺവീനർ പ്രഭാകരൻ കണ്ണാട്ട് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.