ഓൺലൈൻ ഡൊണേഷൻസ്: സിഎസ്ബി– ഗുരുവായൂർ ദേവസ്വം പദ്ധതി തുടങ്ങി
Friday, October 28, 2016 1:45 PM IST
തൃശൂർ: ഗുരുവായൂരപ്പന്റെ ഭക്‌തജനങ്ങൾക്കായി ഗുരുവായൂർ ഓൺലൈൻ ഡൊണേഷൻസ് സ്കീം അവതരിപ്പിച്ചു കാത്തലിക് സിറിയൻ ബാങ്ക് ലിമിറ്റഡും ഗുരുവായൂർ ദേവസ്വം ബോർഡും. ഐഎംപിഎസ് പി2പി ടെക്നോളജി ഉപയോഗിച്ചുള്ള ആദ്യത്തെ ഓൺലൈൻ ഡൊണേഷൻ സംരംഭമായിരിക്കും ഇത്.

സിഎസ്ബി കസ്റ്റമേഴ്സിനും അല്ലാത്തവർക്കും ഈ സേവനം ഉപയോഗപ്പെടുത്താം എന്നതാണ് സവിശേഷത. സിഎസ്ബി കസ്റ്റമേഴ്സിന് അവരുടെ നിലവിലുള്ള ഓൺലൈൻ ബാങ്കിംഗ് ലോഗിൻ ചെയ്തുകൊണ്ടോ അല്ലെങ്കിൽ സിഎസ്ബി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഡൊണേഷൻ ആൻഡ് ഓഫറിംഗ് സെലക്ട് ചെയ്തുകൊണ്ടോ ഈ സേവനം ഉപയോഗപ്പെടുത്താം.

സിഎസ്ബി കസ്റ്റമേഴ്സല്ലാത്തവർക്കും ഐഎംപിഎസ് സൗകര്യം ഉപയോഗിച്ചു താഴെ പറയുന്ന മൊബൈൽ നമ്പറും എംഎംഐഡി (മൊബൈൽ മണി ഐഡന്റിഫയർ)യും മുഖേന ഈ സംവിധാനം ഉപയോഗപ്പെടുത്താം. ഇ–ഹുണ്ടി 9047318, 8547448813, പശുപരിപാലനം – 9047319, 8547448813, ഗജ പരിപാലനം – 9047320, 8547448813, അന്നദാനം – 9047321, 8547448813.


ഗുരുവായൂർ ദേവസ്വം വെബ്സൈറ്റിലൂടെ പൂജകൾ ഔൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും സിഎസ്ബി വൈകാതെ യാഥാർഥ്യമാക്കും.

ഗുരുവായൂർ ശ്രീകൃഷ്ണ ഇന്നിൽ പുതിയ സേവനത്തിന്റെ ലോഞ്ചിംഗ് നടന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പിതാംബരക്കുറുപ്പ് മുഖ്യാതിഥിയായിരുന്നു. കല്യാൺ മൊബൈക്സ് എംഡി കെ.ആർ.രാജു ആദ്യ ഡൊണേഷൻ ഓൺലൈൻ വഴി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.