കെപിഎംഎസ് സംസ്‌ഥാന സമ്മേളനം കൊല്ലത്ത്
Friday, October 28, 2016 1:47 PM IST
കൊച്ചി: കെപിഎംഎസ് 45–ാമത് സംസ്‌ഥാന സമ്മേളനം നവംബർ 19 മുതൽ 21 വരെ കൊല്ലത്തു നടക്കും. സിഎസ്എ കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നു പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നീതി ആയോഗിലൂടെ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കത്തിൽനിന്നു കേന്ദ്രസർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.