കേന്ദ്രം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നു: ഐഎൻഎൽ
Friday, October 28, 2016 1:48 PM IST
കണ്ണൂർ: ബഹുഭാര്യത്വം, മുത്തലാഖ് വിഷയങ്ങളുമായി ബന്ധപ്പെട്ടു സുപ്രീംകോടതി സ്വമേധയ കൊണ്ടുവന്ന പൊതുതാത്പര്യ ഹർജിയിൽ ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കാതെ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലം മതേതര സങ്കല്പങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും എതിരായ ആസൂത്രിത നീക്കമാണെന്ന് ഐഎൻഎൽ സംസ്‌ഥാന സെക്രട്ടേറിയറ്റ്. യുപി തെരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽക്കണ്ടു കേന്ദ്രം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണ്.


സാമൂഹിക ധ്രുവീകരണമാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നും മതേതര കക്ഷികൾ ഇതിനെതിരേ മുന്നിട്ടിറങ്ങണമെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യത്തിനെതിരേയുള്ള നീക്കത്തിനെതിരേ ജില്ലാ ആസ്‌ഥാനങ്ങളിൽ മതേതര സംഗമങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്‌ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പിൽ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.