സഹോദരനെ കുത്തിക്കൊന്ന കേസിൽ പ്രതിക്കു ജീവപര്യന്തം
Friday, October 28, 2016 1:55 PM IST
കോട്ടയം: തിരുവോണദിവസം ചീട്ടുകളിപ്പിക്കാതിരുന്നതിനുള്ള വിരോധത്തിൽ സഹോദരനെ കുത്തിക്കൊന്ന കേസിൽ പ്രതി മാടപ്പള്ളി ഏലംകുന്നം പുതുപ്പറമ്പിൽ തോമസിന്റെ മകൻ സെബാസ്റ്റ്യനെ (ബേബിച്ചൻ) കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2013 ഓണദിവസം അനുജൻ സിബിച്ചനും സുഹൃത്തുക്കളും ബൈക്കിൽ പോകുമ്പോൾ തടഞ്ഞു നിറുത്തി ഇടതുനെഞ്ചിൽ കുത്തി കൊലപ്പെടുത്തിയതായാണ് കേസ്. തടവിനു പുറമെ 25,000 രൂപയും പിഴയൊടുക്കണം. അതല്ലെങ്കിൽ ഒരു വർഷം കൂടി അധികം തടവ് അനുഭവിക്കണം. ചങ്ങനാശേരി സിഐ ആയിരുന്ന വി.എ. നിഷാദ്മോൻ ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. സണ്ണി ജോർജ് ചാത്തുകുളം ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.