സോളാർ കേസ്: അന്വേഷണത്തിൽ ഐജി പത്മകുമാർ ഇടപെട്ടതറിഞ്ഞില്ലെന്നു മൊഴി
Friday, October 28, 2016 1:55 PM IST
കൊച്ചി: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ടു മുടിക്കൽ സജാദിന്റെ പരാതിയിലെ അന്വേഷണത്തിൽ മുൻ കൊച്ചി റേഞ്ച് ഐജി കെ. പത്മകുമാർ ഇടപെട്ട കാര്യം അറിഞ്ഞിട്ടില്ലെന്ന് ആലുവ റൂറൽ എസ്പിയായിരുന്ന സതീഷ് ബിനോ ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷൻ മുമ്പാകെ മൊഴി നൽകി. പെരുമ്പാവൂർ സിഐ വി. റോയിയുടെ അന്വേഷണം തൃപ്തികരമല്ലെന്നും ഡിവൈഎസ്പി കെ. ഹരികൃഷ്ണൻ ഇതിൽ ഇടപെടണമെന്നും ഐജി പത്മകുമാർ പറഞ്ഞ കാര്യ
വും തനിക്കറിയില്ലെന്നു സതീഷ് ബിനോ പറഞ്ഞു.

കേസന്വേഷണത്തിനു മേൽനോട്ടച്ചുമതല ഐജി ഏൽപിച്ചതായി ഡിവൈഎസ്പി ഹരികൃഷ്ണൻ തന്നോടു പറഞ്ഞിരുന്നില്ല. സരിത എസ്. നായരെ ചോദ്യം ചെയ്തപ്പോൾ പെരുമ്പാവൂരിൽ പോയിരുന്നില്ല. സ്റ്റേഷൻ ഓഫീസറുടെ മേൽനോട്ടച്ചുമതലയുണ്ടായിരുന്നുവെങ്കിലും കേസ് സംബന്ധിച്ച രേഖകൾ പരിശോധിച്ചിട്ടില്ല. പെരുമ്പാവൂർ എസ്ഐ സുധീർ മനോ ഹറും സംഘവും സരിതയെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരത്തേ ക്കു പോയതിനു പിന്നാലെ ഡിവൈഎസ്പി ഹരികൃഷ്ണനും അങ്ങോട്ടുപോയതും താൻ അറിഞ്ഞിരുന്നില്ല.


അസമയത്ത് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുമ്പോൾ മജിസ്ട്രേട്ടിന്റെ അനുമതിയുണ്ടായിരിക്കണമെന്ന നിയമം അറിയാം. അന്വേഷണ ഉദ്യോഗസ്‌ഥന്റെ രേഖാമൂലമുള്ള ഉത്തരവുണ്ടെങ്കിലേ താഴെയുള്ള ഉദ്യോഗസ്‌ഥനു പ്രതിയെ അറസ്റ്റ് ചെയ്യാനാവൂ എന്നുമറിയാം.

ഇതുരണ്ടും സരിതയുടെ അറസ്റ്റിൽ പാലിക്കപ്പെട്ടില്ലെന്ന് ഇപ്പോഴാണ് അറിയുന്നത്. സജാദിന്റെ പരാതിയിൽ ഉമ്മൻചാണ്ടി, മുൻകേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ള എന്നിവരുടെ പേരുകൾ പരാമർശിച്ചിരുന്നു. പരാതിയുടെ നിജസ്‌ഥിതിഅന്വേഷിക്കാൻ താൻ ചുമതലപ്പെടുത്തിയതു നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ജോസഫിനെയാണ്. അദ്ദേഹം സമർപ്പിച്ച അന്വേഷണറിപ്പോർട്ടിൽ ഉമ്മൻചാണ്ടിയെക്കുറിച്ചോ ഫാറൂഖ് അബ്ദുള്ളയെക്കുറിച്ചോ പ്രതിപാദിച്ചിരുന്നില്ലെന്നും സതീഷ് ബിനോ മൊഴി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.