ഒരു പഞ്ചനക്ഷത്ര ഹോട്ടലിനു ബാർ ലൈസൻസ് നൽകി: മന്ത്രി
ഒരു പഞ്ചനക്ഷത്ര ഹോട്ടലിനു ബാർ ലൈസൻസ് നൽകി: മന്ത്രി
Friday, October 28, 2016 2:17 PM IST
തിരുവന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഒ രു പഞ്ചനക്ഷത്ര ഹോട്ടലിന് ബാർ ലൈസൻസ് നൽകിയ തായി മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. എറണാകുളം കോ ടനാട് ഹോട്ടൽ ഡ്യൂലാൻഡി നാണ് ലൈസൻസ് നൽകിയത്. പുതിയ ബാർ ലൈസൻസിനായി ഒരു ഹോട്ടൽ കൂടി അപേക്ഷിച്ചിട്ടുണ്ട്. രണ്ട് ബിയർ, വൈൻ പാർലറുകൾക്കും അനുമതി നൽകിയിട്ടുണ്ട്.

മുൻ സർക്കാരിന്റെ കാലത്ത് 712 ബാറുകളാണ് പൂട്ടിയത്. ഇതിൽ 674 എണ്ണം ബിയർ വൈൻ പാർലറുകളായി മാറ്റിയിട്ടുണ്ട്. പ്രവാസി ക്ഷേമനിധിയിൽനിന്ന് അംഗങ്ങൾക്കുള്ള പെൻഷൻ വർ ധിപ്പിക്കുന്നതിനുള്ള നിർദേശം സർക്കാർ പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെൻഷൻ പ്രായപരിധി 60ൽനി ന്ന് 65 ആക്കുന്നതിനുള്ള നടപടികൾ തൽക്കാലം പരിഗണനയിലില്ലെന്നും ആബിദ് ഹുസൈൻ തങ്ങളെ മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.