റബർ: സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഇൻഫാം
Friday, October 28, 2016 2:17 PM IST
കോട്ടയം: റബറിന്റെ രാജ്യാന്തര വില ഉയർന്നിട്ടും ആഭ്യന്തര വില തകർന്നിരിക്കുന്നതു റബർ കർഷകരുടെ ഭാവിപ്രതീക്ഷകൾ തകർക്കുന്നതായി ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ.വി.സി.സെബാസ്റ്റ്യൻ.

രാജ്യാന്തര വില 106 രൂപയിൽ നിന്ന് 114.25 രൂപയായി വർധിച്ചു. എന്നാൽ, ആഭ്യന്തര വ്യാപാരിവില 113 രൂപയായി തുടരുകയാണ്. രാജ്യാന്തരവിലയേക്കാൾ കുറവിൽ ആഭ്യന്തരവിപണിയിൽ റബർ വ്യാപാരം നടക്കുന്നത് വരാൻപോകുന്ന വൻ പ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്.


25 ശതമാനം ഇറക്കുമതിത്തീരുവയും ഇതര ചാർജുകളും ഉൾപ്പെടെ ഒരു കിലോ റബർ ഇന്ത്യയിലെത്തുന്നതിന് 150 രൂപയാകുമെന്നിരിക്കെ ആഭ്യന്തരവിപണി തകർത്തു ചെറുകിട കർഷകന്റെ ജീവിതം വഴിമുട്ടിക്കുവാൻ കേന്ദ്രസർക്കാരും റബർബോർഡും ഒത്താശചെയ്യുകയാണെന്ന് വി.സി.സെബാസ്റ്റ്യൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.