ഗവ. കോൺട്രാക്ടേഴ്സ് സമരസമിതിയുടെ സെക്രട്ടേറിയറ്റ് ധർണ ഒന്നിന്
Friday, October 28, 2016 2:25 PM IST
കോട്ടയം: നിർമാണ പ്രവർത്തനങ്ങളുടെ പരിഷ്കരണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് സമരസമിതി നവംബർ ഒന്നിനു സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തും.

ഇ.പി. ജയരാജൻ എംഎൽഎ ധർണ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ആസൂത്രണം, പര്യവേഷണം, രൂപകല്പന, അടങ്കൽ തയാറാക്കൽ, ടെണ്ടർ, മേൽനോട്ടം, ബിൽതുക നൽകൽ, പരിപാലനം തുടങ്ങിയ നിർമാണപ്രവർത്തനങ്ങളുടെ പരിഷ്കരണം നടത്തണമെന്നാണ് സമരസമിതി മുന്നോട്ട് വയ്ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.