നോട്ട് അസാധുവാക്കൽ: പഠന ശിബിരം നടത്തി
നോട്ട് അസാധുവാക്കൽ: പഠന ശിബിരം നടത്തി
Wednesday, November 30, 2016 3:48 PM IST
കൊച്ചി: നോട്ട് അസാധുവാക്കൽ ഇന്ത്യയുടെ സാമ്പത്തിക,സാമൂഹിക,രാഷ്ട്രീയ രംഗങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധി വിലയിരുത്താൻ കെസിബിസി പാലാരിവട്ടം പിഒസിയിൽ പഠനശിബിരം നടത്തി. കള്ളപ്പണം, കള്ളനോട്ട്, കുഴൽ പണം എന്നിവ ഉന്മൂലനം ചെയ്യാനായി മോദി സർക്കാർ കൊണ്ടുവന്ന സാമ്പത്തികപരിഷ്കാരങ്ങൾ മതിയായ തയാറെടുപ്പ് കൂടാതെയായിരുന്നതിനാൽ സാധാരണ ജനം നേരിടുന്ന ബുദ്ധിമുട്ടുകൾ യോഗം വിലയിരുത്തി. ഡോ. എൻ. അജിത് കുമാർ, കെ.വേണു, ഡോ.കെ.എം.ഫ്രാൻസിസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. കൊച്ചുറാണി ജോസഫ് മോഡറേറ്ററായിരുന്നു.

കെസിബിസി ഐക്യജാഗ്രതാസമിതിയുടേയും കേരള കാത്തലിക് ഫെഡറേഷന്റേയും സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനശിബിരം അതിരൂപതാ സഹായമെത്രാൻ മാർ ജോസ് പുത്തൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു. പിഒസി ഡയറക്ടർ റവ.ഡോ. വർഗീസ് വള്ളിക്കാട്ട്അധ്യക്ഷത വഹിച്ചു.


പ്രഫ. നിർമല (സെന്റ് തെരേസാസ് കോളജ്), പ്രഫ. ജസ്റ്റിൻ (സെന്റ് പോൾസ് കോളജ്) പ്രഫ. ഫ്രാൻസിസ് (സെന്റ് ആൽബർട്സ് കോളജ്), പ്രഫ. മഞ്ജുള എസ്. അയ്യർ (ഭാരത്മാതാ കോളജ്), ജൂലിയസ് ആന്റണി (ബിസിനസ് കൺസൾട്ടന്റ്), പ്രഫ. നിതിൻ (ഭാരത്മാതാ കോളജ്), ഡോ. രാജു (എസ്.എച്ച്. കോളജ്) എന്നിവർ പ്രതികരണങ്ങൾ നടത്തി.

സെന്റ് തെരേസാസ്, സെന്റ് പോൾസ് , സെന്റ് ആൽബർട്സ് ഭാരത്മാതാ, സേക്രഡ് ഹാർട്ട് തേവര എന്നീ കോളജുകളിലെ സാമ്പത്തികശാസ്ത്ര അധ്യാപകരും വിദ്യാർഥികളും പഠനശിബിരത്തിൽ പങ്കെടുത്തു. കെസിബിസി ഐക്യജാഗ്രതാകമ്മീഷൻ സെക്രട്ടറി ഫാ. സാജു, ഷാജി ജോർജ് (പ്രസിഡന്റ്, കേരള കാത്തലിക് ഫെഡറേഷൻ), പ്രഫ. ജോസ്കുട്ടി ജെ. ഒഴുകയിൽ (ട്രഷറർ, കേരള കാത്തലിക് ഫെഡറേഷൻ) എന്നിവർ പഠനശിബിരത്തിന് നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.