വൊക്കേഷൻ പ്രമോട്ടേഴ്സിന്റെ വാർഷിക സമ്മേളനം
വൊക്കേഷൻ പ്രമോട്ടേഴ്സിന്റെ വാർഷിക സമ്മേളനം
Wednesday, November 30, 2016 3:48 PM IST
കൊച്ചി: കേരള വൊക്കേഷൻ സർവീസ് സെന്ററിന്റെ വാർഷിക സമ്മേളനം പിഒസിയിൽ നടന്നു. കെസിബിസി വൊക്കേഷൻ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. വിൻസന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു.

മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് ഇതിന്റെ പ്രവാചകരാകുക എന്നതാണ് ഓരോ വൊക്കേഷൻ പ്രമോട്ടറുടേയും ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിനുചേർന്ന ദൈവവിളികൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ അവർക്കു കഴിയണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.സമ്മേളനത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ റവ.ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു. കേരള വൊക്കേഷൻ സർവീസ് സെന്റർ ഡയറക്ടർ ഫാ. രാജു ചക്കനാട്ട്, ഫാ. ജയ്സൺ കൂനംപ്ലാക്കൽ, ഫാ. പോൾ കോടാനൂർ എന്നിവർ പ്രസംഗിച്ചു. കെവിഎസ്സി സെക്രട്ടറി സിസ്റ്റർ ശ്രുതി ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. മോൺ. ജോർജ് കുരുക്കൂരിനെ അനുമോദിച്ചു. പുതിയ സംസ്‌ഥാന ഡയറക്ടറേയും സെക്രട്ടറിയേയും റീജണൽ ബോർഡ് അംഗങ്ങളേയും തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.