സഹകരണ ബാങ്കുകൾ പിടിച്ചെടുക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി
സഹകരണ ബാങ്കുകൾ പിടിച്ചെടുക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി
Wednesday, November 30, 2016 4:10 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ സഹകരണ ബാങ്കുകൾ പിടിച്ചെടുക്കാൻഅനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോ–ബാങ്ക് ടവറിൽ നടന്ന ജില്ലാബാങ്ക് പ്രസിഡന്റുമാരുടേയും ജനറൽ മാനേജർമാരുടെയും യോഗത്തിൽപ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ പൂർണ നിയന്ത്രണം വേണമെന്ന വാദം അംഗീകരിക്കില്ല. സഹകരണ മേഖലയുടെ പ്രവർത്തനം സുതാര്യമാണ്. ഇവിടെ കള്ളപ്പണമില്ല, ആർക്കു വേണമെങ്കിലും പരിശോധിക്കാം. ആർബിഐക്കും എൻഫോഴ്സ്മെന്റിനും പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകാരികളും സംഘങ്ങളും സർക്കാരിെൻറ നാവാകണമെന്നും പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.